ശബരിമല തീർഥാടനം ; ജില്ലാ ഭരണകൂടത്തിന്റെ നിരോധനം പിന്‍വലിച്ചു

പത്തനംതിട്ട : ശബരിമല തീർഥാടനത്തിന് ഇന്ന് ജില്ലാ ഭരണ കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു നിരോധനം.

Advertisements

നിലയ്ക്കലില്‍ കഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിനാണ് തീരുമാനമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി
ശബരിമല എ ഡി എം അർജുൻ പാണ്ഡ്യൻ നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുക.

Hot Topics

Related Articles