കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊണ്ട് കോട്ടയം ടൗണിൽ പ്രകടനം നടത്തി കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ അറിയിച്ചത് ഫാസിസ്റ്റ് ഭരണകൂടത്തിനു സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് എന്ന് പ്രകടനം ഉത്ഘടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
Advertisements
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് ജോയ് പുത്തൂർ,യദു സി നായർ, ഡാനി രാജു തുടങ്ങിയവർ സംസാരിച്ചു