കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് ജോർജ് ജോസഫ് പൊടിപാറയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. സമരം പാർട്ടി ചെയർമാൻ സജിമഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ മുന്നിൽ ജോർജ് ജോസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന ബോർഡും പ്രവർത്തകർ സ്ഥാപിച്ചു.
കോട്ടയം മെഡിക്കൽ കോളേജിനെ ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കുക, മെഡിക്കൽ കോളേജിലെ ചികിത്സ സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുക, ആശുപത്രി വികസന സമിതിയുടെ നിയമനങ്ങൾ സുതാര്യമാക്കുക, ചികിത്സക്കെത്തുന്ന എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം നൽകുക, കെ.എം മാണി വിഭാവനം ചെയ്ത പ്രകാരം കാരുണ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയത്. ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിന് മുന്നിൽ സമാപിച്ചു. പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ആളാണ് മുൻ എം എൽ എ ജോർജ് ജോസഫ് പൊടിപാറയെന്നും അദ്ദേഹത്തെയും മെഡിക്കൽ കോളജിനായി സ്ഥലം വിട്ടു നൽകിയവരെയും ഇടത് വലത് മുന്നണികൾ വിസ്മരിക്കുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യണമെന്നും, കെ മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സാ പദ്ധതി പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജി തെള്ളകം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രൊഫസർ ബാലു ജി വെള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ മറ്റു ഭാരവാഹികളായ
മോഹൻദാസ് ആമ്പലാറ്റിൽ, ഷാജിമോൻ പാറപ്പുറത്ത്, ജയ്സൺ മാത്യു മേലേൽ , ബിജു കണിയാമല, സന്തോഷ് വള്ളോംങ്കുഴി, ജി.ജഗദീഷ്, വിപിൻ ശൂരനാട്, ലിബിൻ കെ എസ്, സോജോ പുളിന്താനത്ത്, ജിത്തു സുരേന്ദ്രൻ, സുരേഷ് തിരുവഞ്ചൂർ, ബിജു തോട്ടത്തിൽ, വൈശാഖ് സുരേന്ദ്രൻ, പി എസ് വിനായകൻ, ബൈജു മാടപ്പാട്, ശശിധരൻ ചെറുവണ്ടൂർ, പ്രകാശ് മണി, ശ്രീലക്ഷ്മി എസ് ജെ, അഖിൽ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. ജോർജ് ജോസഫ് പൊടിപാറ മെമ്മോറിയൽ കോട്ടയം മെഡിക്കൽ കോളേജ് എന്ന ബോർഡ് പ്രതീകാത്മകമായി പ്രവർത്തകർമെഡിക്കൽ കോളേജ് വളപ്പിനുള്ളിൽ സ്ഥാപിച്ചു.