കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് കോവിഡ് കാലത്തിനുശേഷം നടപ്പിലാക്കിയത് ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കോവിഡ് കാലത്തിനുശേഷം കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോർജ്. ഓക്സിജന്റെ ലഭ്യതയിൽ കേരളത്തെ ആശുപത്രികളെല്ലാം ഇന്ന് 100% സ്വയം പര്യാപ്തമായിരിക്കുകയാണ്.

പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റമാണ് വരുത്തിയത്. നവജാതശിശുക്കളുടെ അടക്കം കാര്യത്തിൽ ഈ കരുതൽ സ്വീകരിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹൃദയം പദ്ധതി അടക്കമുള്ള സൗജന്യ ചികിത്സ സംവിധാനങ്ങളെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്രം പദ്ധതിയിലൂടെ 10 കാര്യങ്ങളാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത് ഇവയെല്ലാം സമയബന്ധിതമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് കാലത്തിനു ശേഷമുള്ള തിരിച്ചുവരവിന് ആരോഗ്യപ്രവർത്തകരുടെ അടക്കം വലിയ പിന്തുണയാണ് ലഭിച്ചത്. ലോകം പുതിയ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കുകയാണ്, അതിനൊപ്പം കേരളവും സർവ്വസജ്ജാമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ തലത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്.

Hot Topics

Related Articles