കെ എസ് എസ് പി യു സ്ഥാപക സെക്രട്ടറി വി. ചാക്കോ ചാക്കശ്ശേരിൽ

പേരൂർ: കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) രക്ഷാധികാരിയും യാക്കോബായ സഭ മുൻ മാനേജിങ് കമ്മിറ്റിയംഗവും റിട്ട. ഹെഡ്മാസ്റ്ററുമായ താഴത്തേടത്തായ ചാക്കശ്ശേരിൽ വി. ചാക്കോ (98) നിര്യാതനായി. കെ എസ് എസ് പി യു സ്ഥാപക സെക്രട്ടറിയാണ്. പാറമ്പുഴ ഹോളി ഫാമിലി എൽപി സ്കൂൾ, അതിരമ്പുഴ സെന്റ് അലോഷ്യസ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. എയ്ഡഡ് പ്രൈമറി അധ്യാപക യൂണിയൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കോട്ടയം എയ്ഡഡ് പ്രൈമറി സ്കൂൾ അധ്യാപക സഹകരണസംഘം സ്ഥാപക വൈസ് പ്രസിഡന്റ്, പേരൂർ സർവീസ് സഹകരണസംഘം സെക്രട്ടറി, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ അംഗം, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1962–64 കാലത്ത് ഏറ്റുമാനൂർ പഞ്ചായത്ത് അംഗമായിരുന്നു. ദീർഘകാലം പേരൂർ ആഗോള മർത്തശ്മൂനി തീർഥാടന കേന്ദ്രത്തിന്റെ സെക്രട്ടറിയായിരുന്നു. സംസ്കാരം 23.07.2023 ( ഞായർ ) ഉച്ചകഴിഞ്ഞ് മൂന്നിനു പേരൂർ മർത്തശ്മൂനി പള്ളിയിൽ.

Advertisements

ഭാര്യ : പരേതയായ മറിയാമ്മ ( അമയന്നൂർ തേക്കിയിൽ കുടുംബാംഗം)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ: ആലീസ് വർഗീസ് (മോളി–യുഎസ്എ), പരേതനായ സി.സി. വർഗീസ് (മുൻ സെക്രട്ടറി, എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം, കോട്ടയം), സി.സി. മാണി (റിട്ട. സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ), വത്സമ്മ വടക്കേപ്പറമ്പിൽ, അമയന്നൂർ, ലിസിയമ്മ തെക്കുംപുറത്ത്, വെള്ളൂർ, സി.സി. റോയി (മുൻ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പേരൂർ), താരാ കുര്യൻ (യുഎസ്എ).

മരുമക്കൾ : പി.സി വർഗീസ്, പൊയ്കാട്ടിൽ (യുഎസ്എ), തങ്കമ്മ വർഗീസ് പൂതക്കുഴിയിൽ, തലപ്പാടി, ആലീസ് മാണി ആഞ്ഞിലിമൂട്ടിൽ, കുറിച്ചി, പരേതനായ ഫാ. മാത്യൂസ് വടക്കേപ്പറമ്പിൽ അമയന്നൂർ, സജി ടി. മാത്യൂസ് തെക്കുംപുറത്ത് ( റിട്ട. ഹെൽത്ത് സൂപ്പർവൈസർ, കോട്ടയം നഗരസഭ), മിനി റോയി , പരിയാത്ത് കാവുങ്കൽ, വെള്ളൂർ, അലക്സ് കുര്യൻ പാണൂർ കടുപ്പിൽ, അഞ്ചേരി (യുഎസ്എ).

Hot Topics

Related Articles