കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവാർപ്പ് യൂണിറ്റ് വനിതാ സംഗമം നടത്തി 

കോട്ടയം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവാർപ്പ് യൂണിറ്റ് വനിതാ സംഗമം നടത്തി. പ്രസിഡന്റ് അഡ്വ.ബിനോയ് വെട്ടിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ്‌ ഷൈല ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു രാജേന്ദ്രേൻ  സ്വാഗതം ആശംസിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സാലിഹ് ഫിസ ആശംസ പ്രസംഗം നടത്തി.  യൂണിറ്റ് ട്രഷറർ സി.ജെ സതീഷ് , സെക്രട്ടറി മാരായ  ഷെരീഫ് വീരശ്ശേരി,നെജി ഗ്രാൻഡ്,തൊമസ് കാരാട്ട്,കമ്മിറ്റി അംഗങ്ങളായ അനൂപ് ഫിസ,മനേഷ് പന്തപ്പാട്ട്, ജയേഷ് മംഗല്യ,സുജി ബഷീർ,സിദ്ധിഖ് കെ.എം,പുഷ്പദാസ്,രഞ്ജിത്ത് കാഞ്ഞിരം,എന്നിവർ നേതൃത്വം നെൽകി. തരാ സാബു നന്ദി രേഖപ്പെടുത്തി. 14 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. 

Hot Topics

Related Articles