കൊച്ചി – 14-03-2023 : കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് നടപടിക്രമം ആസ്റ്റർ മെഡ്സിറ്റി വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്ട്ടോമാറ്റിക് പ്രോസ്റ്റേറ്റ് എൻലാർജ്മെന്റ് അവസ്ഥയെ അതിജീവിക്കുവാൻ സുപ്രധാനമായ വഴിത്തിരിവാണ് ഈ നോൺ ഇൻവേസീവ് ശസ്ത്രക്രിയാരഹിത രീതി. 51 കാരനായ കൊച്ചി സ്വദേശിയാണ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു നോൺ-ഇൻവേസിവ് രീതിയാണ് പ്രോസ്റ്റാറ്റിക് യുറോലിഫ്റ്റ് നടപടിക്രമം. പ്രോസ്റ്റേറ്റ് വീക്കത്തിലേക്ക് നൈട്രോ നിപ്പുകൾ സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയാണിത്. ഇത് അടഞ്ഞ മൂത്രനാളി തുറന്ന് മൂത്രപ്രവാഹം സുഗമമാക്കുന്നു. കുറച്ച് മണിക്കൂറുകൾ മാത്രം വേണ്ടിവരുന്ന ഈ നടപടിക്രമത്തിന് ശേഷം അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ലോകമെമ്പാടുമുള്ള 35 ലക്ഷം പുരുഷന്മാരിൽ 80 ശതമാനം പേരിലും ഈ ചികിത്സാ രീതി ഫലപ്രദമായി വിജയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുറോലിഫ്റ്റിന്റെ ഏറ്റവും വലിയ ഗുണം ചെറുപ്പക്കാരിലാണ്. പ്രോസ്റ്റേറ്റിനെ ഉയർത്തുകയോ പിന്നോട്ട് വലി ക്കുകയോ ചെയ്യുന്നതിനാൽ ഈ നടപടിക്രമം വഴി ലൈംഗികമോ സ്ഖലനമോ ആയ പാർശ്വഫലങ്ങളുടെ അപകടസാധ്യത ഉണ്ടാക്കുന്നില്ല
“അമ്പതുകളിൽ 40 ശതമാനത്തിലധികം പുരുഷന്മാർക്കും 60കളിൽ 70 ശതമാനത്തിലധികം പുരുഷൻമാർക്കും ബി. പി. എച്ച് ഉണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു. “യുറോലിഫ്റ്റ് നടപടിക്രമം ബി. പി. എച്ചിനുള്ള ദീർഘകാല പരിഹാരമാണ്. പരമ്പരാഗത ശസ്ത്രക്രിയാരീതികൾക് ബദലായി നൂതനവും സുരക്ഷിതവുമായ യൂറോലിഫ്റ്റ് നടപടിക്രമം അവതരിപ്പിക്കുന്നതിലൂടെ “ബി. പി .എച്ച് ഉള്ള ആളുകൾക്ക് ഇതൊരു ആശ്വാസമായിരിക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ലേസർ എൻഡോ യുറോളജി സീനിയർ കൺസൾട്ടന്റ് ,പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാനും മൂത്രനാളിയിലേക്ക് അമരുവാനും കാരണമാകുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ (ബി. പി. എച്ച്) ഇത് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രസഞ്ചി അപൂർണ്ണമായി ശൂന്യമാക്കൽ തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
യൂറോലിഫ്റ്റിനു പുറമെ, ബി. പി എച് നായി ഹോലെപ്, മിലെപ്, റോബോട്ടിക് പ്രോസ്റ്ററ്റെക്ടമി തുടങ്ങി നിരവധി ചികിത്സാ രീതികളും ആസ്റ്റർ മെഡ്സിറ്റി വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ യൂറോളജിസ്റ്റുകളുടെ വിദഗ്ദ്ധ സേവനവും ഉറപ്പാക്കുന്നു.
“ജീവിതശൈലികളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴിയും, മരുന്നുകളും ശസ്ത്രക്രിയകളും ഉപയോഗിച്ചും പ്രൊസ്റ്റേറ്റ് എൻലാർജ്മെന്റിനായി വിവിധ ചികിത്സാരീതികൾ ആസ്റ്റർ മെഡ്സിറ്റി നൽകുന്നു. പ്രോസ്റ്റേറ്റ് എൻലാർജ്മെന്റിനായുള്ള ഏറ്റവും നൂതനമായ കേന്ദ്രമാണ് ആശുപത്രിയിലുള്ളതെന്ന് “ആസ്റ്റർ മെഡ്സിറ്റി യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി എ പറഞ്ഞു.
“വിവിധ ചികിത്സാരീതികൾ ജനങ്ങൾക്കായി നൽകി ആതുര സേവന സേവന രംഗത്ത് വർഷങ്ങളായി മുൻനിരയിൽ ഞങ്ങൾ തുടർന്നുവരുന്നു. നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃത്യവും നിലവാരമുള്ളതുമായ ആരോഗ്യ സേവനം ജനങ്ങൾക്ക് ഉറപ്പാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്” ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായർ പറഞ്ഞു.
ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായർ, ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ് ലേസർ എൻഡോ യുറോളജി പ്രോഗ്രാം ഡയറക്ടർ ഡോ. സന്ദീപ് പ്രഭാകരൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.