കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും മെയ് 25 ന് 

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും 2024 മെയ് 25 ന് ഇടക്കൊച്ചി സർവ്വീസ് സഹകര ബാങ്ക് ശദാബ്ദി ഹാളിൽ വച്ച് നടക്കുന്നു. ജില്ല പ്രസിഡൻ്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. യുണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ജില്ല ട്രഷറർ സി.എസ്.അജ്മൽ, ജില്ല വൈസ് പ്രസിഡൻ്റ്മാരായ ഡിലൈറ്റ് പോൾ, അബ്ദുൾ റസാഖ്, കെ.എ.ജോസഫ്, സുനിൽകുമാർ, കെ.വി.തമ്പി, കെ.വി.ആൻ്റണി, എസ്.കമ്മറുദ്ദീൻ, വിനു വർഗ്ഗീസ്, എം.ജെ.ജോൺസൺ, പെക്സൻ ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.

Advertisements

Hot Topics

Related Articles