നിരന്തര സംഘർഷം : കുടയംപടിയിലെ ഗ്രാൻ്റ് ബാർ ഹോട്ടൽ അടച്ചു പൂട്ടണം;പഞ്ചായത്തംഗം പ്രസിഡന്റിന് കത്ത് നൽകി 

അയ്മനം: കുടയംപടിയിൽ പ്രവർത്തിച്ചുവരുന്ന ഗ്രാൻ്റ് ബാർ ഹോട്ടൽ അടച്ചു പൂട്ടണമെന്ന് പഞ്ചായത്ത് അംഗത്തിന്റെ പരാതി. ഇത് സംബന്ധിച്ച് പഞ്ചായത്തംഗം ബിജു മാന്താറ്റിൽ അയ്മനം പഞ്ചായത്ത് പ്രസിഡണ്ടിന് കത്തു നൽകി. ഹോട്ടൽ  ആരംഭിച്ചതു മുതൽ നാട്ടുകാർക്ക്‌ സ്വൈര്യക്കേടാണ്.  പുതിയ ബാർ ആരംഭിച്ച് ആറ് മാസത്തോളം കഴിഞ്ഞപ്പോൾ തന്നെ  അടിപിടികൾ പതിവാണ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അക്രമം കാണിച്ചത് ബാർ ജീവനക്കാരാണ്. ഗുണ്ടകളെ ബാർ ജീവനക്കാരായി നിയമിച്ച് ആക്രമണം നടത്തുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാന്തരീക്ഷം സൃഷ്ടിക്കണമെന്ന് പഞ്ചായത്തംഗം ബിജു മാന്താറ്റിൽ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ടുള്ള കത്ത് പഞ്ചായത്ത്‌ പ്രസിഡന്റിനു നൽകി.

Advertisements

Hot Topics

Related Articles