കേരള ലോട്ടറിയുടെ പേരില്‍ ഓൺലൈയിൻ തട്ടിപ്പ് വ്യാപകം  നടപടി എടുക്കാനാകാതെ ലോട്ടറിവകുപ്പ് 

കുറവിലങ്ങാട് : ടിക്കറ്റ് നമ്പര്‍ മാത്രം വാട്‌സ് ആപ്പില്‍ നല്‍കി പണം സ്വീകരിക്കുകയും .  ടിക്കറ്റ് നൽകാതിരിക്കുകയും സമ്മാനം കിട്ടുമ്പോള്‍ യഥാര്‍ത്ഥ ടിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്ന തട്ടിപ്പാണ് ഇതിനു പിന്നില്‍ അരങ്ങേറുന്നത്. ‘കേരള ഭാഗ്യക്കുറി നറുക്കെടുപ്പില്‍  നമ്മുടെ ഭാഗ്യനമ്പര്‍ ലോകത്തില്‍ എവിടെ നിന്നും തിരഞ്ഞെടുക്കാം എന്ന പേരിൽ  സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ പരസ്യവാചകം തുടങ്ങുന്നത് ഇങ്ങനെയാണ്. 

Advertisements

ജനപ്രിയമായ കേരള ലോട്ടറി,  ഡിജിറ്റല്‍ വില്‍പ്പനയ്ക്കുള്ള പ്‌ളാറ്റ്‌ഫോമാണെന്നാണ് അവകാശവാദം എന്നാല്‍ ഇത് തട്ടിപ്പു സംഘമാണെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കേരള ലോട്ടറി  എന്ന ഒരു സംവിധാനം കേരള സര്‍ക്കാരിനില്ല.  കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് നേരിട്ടുള്ള വിപണനം മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കുന്നു എന്നാൽ ജല്ലയിൽ പ്രധാന സ്ഥലങ്ങൾ കോന്ദ്രമായി പ്രവർത്തിക്കുന്ന വീ വിധ ലോട്ടറി സ്ഥാപനങ്ങൾ 12 മുതൽ 76 വരെ സെയിം നമ്പറുകൾ വാട്ട്സ് അപ് വഴി  ഡിസ്പ്ലെ ചെയ്ത് ഗൂഗിൾ പേ വഴി പണം വാങ്ങുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ടിക്കറ്റ് നേരിട്ട് ലോദിച്ചാൽ അവർ നൽകുകയില്ല. പൈസാ അടച്ചു കഴിഞ്ഞാൾ ടിക്കറ്റിന് പ്രൈസ് അടിച്ചാൽ പണം ഇടാം എന്നാണ് വാഗ്ദാനം.നിലവിലെ ചട്ടങ്ങള്‍ക്ക്  വിരുദ്ധമായി സമൂഹ മാധ്യമങ്ങള്‍ വഴി ഡിജിറ്റല്‍ കേരള ലോട്ടറി എന്നപേരില്‍ കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍  അറിയിച്ചു .സമൂഹ മാധ്യമങ്ങളില്‍  ഡിജിറ്റല്‍ കേരള ലോട്ടറി എന്ന പേരില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .ഉപഭോക്താക്കള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണം . 

കേരളസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് നേരിട്ടുള്ള വിപണനം മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കുന്നുണ്ട് എങ്കിൽ ഇത്തരത്തിൽ ഓൺലൈയിൽ വ്യാപാരം നടത്തുന്നവർ ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ ലോട്ടറി വകുപ്പിന് സാധിക്കുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.