മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം 10 ന് 

കുറവിലങ്ങാട് : കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ക​രു​ത്ത് ഉ​റ​പ്പാ​ക്കുക എന്ന  ല​ക്ഷ്യത്തോടെ മ​ധ്യ​കേ​ര​ള ഫാ​ര്‍​മ​ര്‍ പ്രോ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം മാർച്ച് 10ന് വെള്ളിയാഴ്ച്ച ​കോ​ഴാ​ |യി​ലു​ള്ള ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ക​പ്പ, നെ​ല്ല്, ച​ക്ക, വാ​ഴ​യ്ക്ക തു​ട​ങ്ങി​യ​വ​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​മ​ട​ക്കം ല​ക്ഷ്യ​മി​ടു​ന്ന ക​മ്പ​നി ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല​യാ​യാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. 

വെള്ളിയാഴ്ച്ച രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി ഉ​ദ്ഘാ​ട​നം  ജോ​സ് കെ. ​മാ​ണി എം​പി​യും ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യും ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും ആ​ദ്യ​വി​ല്പ​ന ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.  എം​എ​ൽ​എ മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, സി.​കെ. ആ​ശ  എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, മു​ന്‍ എം​പി ജോ​യി ന​ടു​ക്ക​ര, മു​ന്‍ എം​എ​ല്‍​എ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ്മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍,  പി.​വി സു​നി​ല്‍, കുറവിലങ്ങാട് ഗ്രാമ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. 

ജോ​ര്‍​ജ് കു​ള​ങ്ങ​ര ചെ​യ​ര്‍​മാ​നും പി.​എം മാ​ത്യു വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നും നി​ര്‍​മ്മ​ല ജി​മ്മി, പി.​വി സു​നി​ൽ, ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പി​ള്ളി​ൽ, ലൂ​ക്ക് മാ​ത്യു എ​ന്നി​വ​ര്‍  വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​സും ബെ​ന്നി തോ​ട്ട​പ്പ​നാ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ടി.​വി. ജ​യിം​സ്, എ എം മാ​ത്യു, അ​നീ​ഷ് തോ​മ​സ് മേ​ല്‍​വെ​ട്ടം, അ​നീ​ഷ് തോ​മ​സ്, ജി​ജോ കെ. ​ജോ​സ് എ​ന്നി​വ​ര്‍ ഡ​യ​റ​ക്ട​ര്‍​മാ​രു​മാ​യാ​ണ് ക​മ്പ​നി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

Hot Topics

Related Articles