കെ.ജി. ജോർജിനെ ചവിട്ടി താഴെയിട്ട് മമ്മൂട്ടി : ജോർജിന്റെ നിര്യാണത്തിൽ അന്നത്തെ അത്യപൂർവ സംഘടനം ഓർത്തെടുത്ത് മമ്മൂട്ടി 

കൊച്ചി : ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ആണ് കെ ജി ജോര്‍ജ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായം അണിഞ്ഞ അദ്ദേഹം, ആ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകള്‍. യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മേള , ഇരകള്‍ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇക്കൂട്ടത്തില്‍ കെ ജി ജോര്‍ജിന്റേതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ‘മേള’. കെ.ജി. ജോർജിന്റെ നിര്യാണത്തോടെയാണ് മമ്മൂട്ടിയും ജോർജും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ കഥ പുറത്ത് വന്നത്. 

Advertisements

1980ലാണ് മേള റിലീസ് ചെയ്യുന്നത്. ഒരു സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി, രഘു, ശ്രീനിവാസൻ, ലക്ഷ്മി, അഞ്ജലി നായിഡു തുടങ്ങിയവര്‍ വേഷമിട്ടു. ചിത്രത്തില്‍ മോട്ടോര്‍ അഭ്യാസിയായി എത്തിയ ആളായിരുന്നു മമ്മൂട്ടി. നടന്റെ കരിയറിലെ മികച്ചൊരു ചിത്രം കൂടി ആയിരുന്നു ഇത്. അന്ന് സ്റ്റണ്ട് വശമില്ലാതിരുന്ന ആളായിരുന്നു മമ്മൂട്ടി. എന്നാല്‍ കെ ജി ജോര്‍ജിന്റെ ശിക്ഷണത്തില്‍ മമ്മൂട്ടി സ്റ്റണ്ട് പഠിച്ചു. “ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്”, എന്നാണ് ജോര്‍ജിനെ കുറിച്ച്‌ മുൻപൊരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മേളയില്‍ ഒരു ചെറിയ ആക്ഷൻ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നും ഇല്ല. പുള്ളി തന്നെയാണ് സ്റ്റണ്ട് മാസ്റ്ററും. തനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡില്‍ നിന്ന് ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. അങ്ങനെ ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്. അതിന് പോലും അന്ന് അദ്ദേഹം തയ്യാറായിരുന്നു”, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇവിടെയുള്ള മികച്ച നടന്മാരെക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ ജി ജോര്‍ജ്ജ് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഞെട്ടിപ്പോകുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ജോര്‍ജ്ജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതമാനെങ്കിലും കാണിച്ചാല്‍ വലിയ അഭിനേതാവ് ആകാമെന്നും അന്ന് മമ്മൂട്ടി പറഞ്ഞു. മേള കൂടാതെ വേറെയും കെ ജി ജോര്‍ജ് ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു. ഒരുപക്ഷേ മമ്മൂട്ടിയുടെ കരിയറിലെ നാഴികകല്ലുകളില്‍ ഏറെ ശ്രദ്ധേയമായ സിനിമകള്‍ ജോര്‍ജിന്റേത് ആയിരുന്നു.

Hot Topics

Related Articles