കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയും മുസ്ലിം സർവീസ് സൊസൈറ്റി, കുമ്മനം യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കോട്ടയം ജില്ല ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു.ക്യാമ്പിൽ സൗജന്യ ഡോക്ടർ പരിശോധന (ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ. എൻ ടി വിഭാഗങ്ങൾ ), രക്തസമ്മർദ്ദ പരിശോധന,മരുന്ന് വിതരണം എന്നിവ ലഭ്യമാക്കിയിരുന്നു.
Advertisements
തിരിവാതുക്കൾ ഡയാ ലാബോറട്ടറിയുടെ നേതൃത്വത്തിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും ഒരുക്കിയിരുന്നു.