ഇനി വീട്ടിലുണ്ടാക്കാം ഏറെ സ്വാധിഷ്ടമായ പുഡ്ഡിംഗ് ; എളുപ്പത്തില്‍ രുചികരമായ വ്യത്യസ്ത പുഡ്ഡിംഗുകള്‍ ഉണ്ടാക്കുന്നതിങ്ങനെ

ന്യൂസ് ഡെസ്ക് : പുഡ്ഡിംഗ് ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവാണ്. വീട്ടില്‍ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവരാണോ നിങ്ങള്‍.എങ്കില്‍ വളരെ എളുപ്പത്തില്‍ രുചികരമായ വ്യത്യസ്ത പുഡ്ഡിംഗുകള്‍ ഉണ്ടാക്കി നോക്കാം.

ഗ്ലാസ് പുഡ്ഡിംഗ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവശ്യമുള്ള സാധനങ്ങള്‍

കരിക്കിന്‍ വെളളം- ഒരു കരിക്കിന്റേത്

ചൈനാഗ്രാസ്- അഞ്ച് ഗ്രാം

പഞ്ചസാര- ആവശ്യത്തിന് (കരിക്കിന്‍ വെള്ളത്തിന്റെ മധുരം അനുസരിച്ച്‌)

തയാറാക്കുന്ന വിധം

കരിക്കിന്‍ വെള്ളത്തില്‍ ചൈനാഗ്രാസും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ ചെറുതീയില്‍ വച്ച്‌ ഉരുക്കുക. ഒരു പുഡ്ഡിംഗ് ഡിഷില്‍ കരിക്കിന്റെ കാമ്ബ് അരിഞ്ഞിടുക. അതിലേക്ക് കരിക്കിന്‍ വെള്ളം മിശ്രിതം ഒഴിച്ച്‌ ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ സേര്‍വ് ചെയ്യാം.

കോഫി പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍

കോഫി- ബ്രൂ (അല്പം വെളളത്തില്‍ കലക്കി അധികം കയ്പ്പാകാതെയെടുത്തത്)

ജലാറ്റിന്‍- ഉരുക്കി വയ്ക്കുക

ക്രീം-ആവശ്യത്തിന്

കണ്ടന്‍സിഡ് മില്‍ക്ക്- അര ടിന്‍

തയാറാക്കുന്ന വിധം

കോഫി, ക്രീം, കണ്ടന്‍സ്ഡ് മില്‍ക്ക് ഇവ മിക്‌സ് ചെയ്യുക. ശേഷം ജലാറ്റിന്‍ ഉരുക്കിയത് ചേര്‍ത്തിളക്കുക. സെറ്റാകാന്‍ അര മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കാം. സൈഡായി വിപ്പിംഗ് ക്രീം വച്ച്‌ വിളമ്പാം.

Hot Topics

Related Articles