ഭർത്താവിനും കുട്ടികൾക്കും ഒപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാമുകന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി : സംഭവം തിരുവല്ല തിരുമൂലപുരത്ത്

തിരുവല്ല : തിരുവല്ലയിലെ തിരുമൂലപുരത്ത് തട്ടുകടയിൽ നിന്നും ആഹാരം കഴിച്ച ശേഷം ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ അടങ്ങുന്ന നാല് അംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുമൂലപുരം ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുമൂലപുരം സ്വദേശിയായ യുവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു. ഭർത്താവ് സന്ദീപ് സന്തോഷ് നൽകിയ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകൻ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles