തിരുവനന്തപുരം : പുതിയ സ്വത്ത് വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തനിക്കെതിരായ സ്വത്ത് വിവാദം തോല്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ ഭയം കാരണമാണ്. ‘കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമാണിത്. ഇനി വളരെ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഇതേ വിവാദം തന്നെയാണ് ഉണ്ടാക്കിയത്. തന്റെ വീട്, മുണ്ട്, കാർ, എന്റെ മലയാളം ഇതൊക്കെയാണ് കോണ്‍ഗ്രസിന്റെ പ്രശ്നം.
ഇതിനൊക്കെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോണം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടണം എന്നാണ് എനിക്ക് പറയാനുള്ളത്. മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസ്. അവർക്ക് എങ്ങിനെയെങ്കിലും ജനങ്ങളുടെ ശ്രദ്ധതിരിച്ച് എൻഡിഎയ്ക്ക് എതിരെ നിർത്തണം. വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞിട്ട് വിവാദങ്ങള്‍ ഉണ്ടാക്കാൻ ശ്രമിച്ചാല്‍ അതൊന്നും നടക്കില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം നടപ്പിലാവില്ലെന്നും’ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങള്‍ മറച്ചുവെച്ചെന്നും 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പറയുന്നു. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.നേമത്തെ എൻ ഡി എ സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖർ.

