കോട്ടയം ജില്ലയിൽ ജൂലായ് 20 വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി 

പുതുപ്പള്ളിയിൽ  ജൂലായ് 20 വ്യാഴാഴ്ച  രാവിലെ 06.00 മണി മുതല്‍  പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

Advertisements

1. തെങ്ങണയില്‍  നിന്നും കോട്ടയം  ഭാഗത്തേയ്ക്ക്  വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ചിങ്ങവനം വഴി  പോകേണ്ടതാണ് .  കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം , മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംഗ്ഷനില്‍ നിന്നും കൊല്ലാട് ഭാഗത്തേക്ക് പോകേണ്ടതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. കറുകച്ചാല്‍ ഭാഗത്ത് നിന്നും  മണര്‍കാട് , കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍.പി സ്കൂള്‍ ഭാഗത്ത്‌ നിന്നും തിരിഞ്ഞ് നാരകത്തോട് ജംഗ്ഷന്‍ വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തിന്‍ മൂട് ജംഗ്ഷന്‍ വഴി മണര്‍കാടേക്ക്  പോകേണ്ടതാണ്. 

3. കോട്ടയം ഭാഗത്ത് നിന്നും കറുകച്ചാല്‍ , തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം , സ്പൈസ് ജംഗ്ഷന്‍ ( കാഞ്ഞിരത്തും മൂട് ) വഴി IHRD ജംഗ്ഷന്‍ , നാരകത്തോട് ജംഗ്ഷന്‍ വഴി വെട്ടത്തുകവല എല്‍.പി സ്കൂള്‍    ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.

4. ടി ദിവസം മണര്‍കാട് കോട്ടയം ഭാഗത്ത് നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് വരുന്ന ഹെവി വെഹിക്കിള്‍സ്  കോട്ടയം ടൌണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്ത് നിന്നും വരുന്ന ഹെവി വെഹിക്കിള്‍സ് ചങ്ങനാശ്ശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകേണ്ടതാണ്.

*പുതുപ്പള്ളിയില്‍  വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.*

1 ERMALLOOR CHIRA GROUND

2 PADI FIELD GROUND (VEIKKETTU CHIRA)

3 GEORGIAN PUBLIC SCHOOL GROUND

4 GOVT HSS SCHOOL GROUND PUTHUPPALLY

5 DON BOSCO SCHOOL GROUND

6 NILACKAL CHURCH GROUND

7 Horeb  Church Ground( Near Patrol Pump) 

1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ  ERMALLOOR CHIRA GROUND /  PADI FIELD GROUND (VEIKKETTU CHIRA) / GEORGIAN PUBLIC SCHOOL GROUND എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

Hot Topics

Related Articles