മാലം സുരേഷ് അറസ്റ്റിൽ : വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 16 ലിറ്റർ മദ്യം പിടിച്ചെടുത്തു; മദ്യം പിടിച്ചെടുത്ത് വധ ഭീഷണിക്കേസിൽ പരിശോധനയ്ക്കിടെ

കോട്ടയം : ബ്ളേഡ് മാഫിയ തലവൻ മാലം സുരേഷിൻ്റെ  മണർകാട്ടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ച 16 ലിറ്റർ മദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മണർകാട് മാലം വാവത്തിൽ കെ വി സുരേഷിനെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു.  ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് മാലം സുരേഷിൻ്റെ വീട്ടിൽ കോട്ടയം ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിൽ കോട്ടയം , കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പരിശോധന ആരംഭിച്ചത്. തെള്ളകം സ്വദേശിയായ വ്യവസായെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ  ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. നീ പരിശോധനയ്ക്കിടെയാണ് മാലം സുരേഷിന്റെ വീട്ടിൽ നിന്നും 16 ലിറ്റർ മദ്യം പിടിച്ചെടുത്തത്. തുടർന്ന് മണർകാട് പോലീസ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

Hot Topics

Related Articles