പാമ്പാടി : ചൂടുകാലമായതോടെ വിപണിയിൽ കൂവപ്പൊടിക്ക് ആവശൃക്കാർ വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ഒരുകിലോപൊടിക്ക് ആയിരത്തി അഞ്ഞുറു രൂപ വരെ വില ലഭിക്കുന്നുണ്ടെന്ന് കർഷകനായ ഏബീ ഐപ്പ് പറഞ്ഞു.
Advertisements
നീല വെള്ള മഞ്ഞ നിറത്തിലുള്ള കൂവകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. ഇതിൽ നീല കൂവക്കാണ് ആവശൃക്കാർ കൂടുതൽ. ചൂടുവർദ്ധിച്ചതോടെ മൂത്രത്തിൽ കല്ല് പഴുപ്പ് തുടങ്ങിയ രോഗങ്ങൾ വലിയ തോതിൽ വർദ്ധിച്ചു. ഇത്തരം രോഗബാധയുള്ളവരാണ് കൂടുതലായും കൂവപ്പൊടിയുടെ ആവശൃക്കാരായി വരുന്നത് എന്നും എബി ഐപ്പ് പറഞ്ഞു. കാര്യമായ പരിചരണം ആവശൃമില്ലാതെ ഈ കൃഷിനടത്താനാകുമെകിലും കൂവ സംസ്ക്കരിച്ചു പൊടിയാക്കുന്നതിൽ ഉള്ള അറിവ് കുറവ് പറമ്പുകളിൽ തന്നെ കിടക്കുവാൻ കാരണമാകുന്നു. പതിനഞ്ചു കിലോ പച്ചകൂവയിൽ നിന്നു൦ ഒരുകീലോ കൂവപ്പൊടി ഉൽപ്പാദിപ്പിക്കാം.


