കൊൽക്കത്ത: ഐപിഎല്ലിലെ തുടർ തോൽവികൾക്കൊടുവിൽ ആദ്യ വിജയം നേടി കൊൽക്കത്ത. ഇക്കുറി രാജസ്ഥാൻ റോയൽസിന് എതിരെ നാലു വിക്കറ്റിന്റെ ഉജ്വല വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. സ്കോർ രാജസ്ഥാൻ 155/9, കൊൽക്കത്ത – 161/6
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യവംശിയും (46), ജയ്സ്വാളും (39) മാത്രം മികച്ച സ്കോർ കണ്ടെത്തിയ മത്സരത്തിൽ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കിയാണ് രാജസ്ഥാൻ 155 റൺ ഉയർത്തിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് പതിവ് പോലെയല്ലാതെ തുടങ്ങിയെങ്കിലും 8.4 ഓവറിൽ 81 റൺ കൂട്ടിച്ചേർത്ത ശേഷമാണ് ആദ്യ വിക്കറ്റ് വീഴ്ത്താൽ കൊൽക്കത്തയ്ക്ക് ആയത്. 97 ൽ ധ്രുവ് ജുവറലും (5), 99 ൽ ജയ്സ്വാളും വീണതോടെ നൂറ് കടക്കും മുൻപ് രാജസ്ഥാന് മൂന്നു വിക്കറ്റുകൾ നഷ്ടമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, പരാഗും (12), ഹിറ്റ്മേറും (15) ചേർന്ന് തട്ടിയും മുട്ടിയും ഇന്നിംങ്സ് മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിച്ചു. ഓപ്പണർമാർക്ക് ശേഷം രണ്ടക്കം കടന്ന രണ്ട് ബാറ്റർമാർ ഇവരായിരുന്നു. പിന്നീട് രാജസ്ഥാൻ ബാറ്റർമാരുടെ ഘോഷയാത്രയാണ് കണ്ടത്. 117 ൽ പരാഗ്, 124 ൽ ഫെരേരിയ (7), 144 ൽ ജഡേജ (9), 146 ൽ ഹിറ്റ്മേയറും, രവി ബിഷ്ണോയിയും (0), 155 ൽ ജോഫ്രാ ആർച്ചറും (8) കൂടി വീണതോടെ രാജസ്ഥാന്റെ പ്രതിരോധ കോട്ടപൂർണമായും തകർന്നു. വരുൺ ചക്രവർത്തിയും കാർത്തിക് ത്യഗിയും മൂന്ന് വിക്കറ്റ് വീതവും സുനിൽ നരേൻ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. റണ്ണെടുക്കും മുൻപ് ടിം സെയ്ഫിറ്റും (0), അഞ്ച് റണ്ണിൽ അജിൻകെ രഹാനെയും (0) പുറത്തായി. 37 ൽ കാമറൂൺ ഗ്രീനും (27), 52 ൽ രഘുവംശിയും (10), റോവ്മാൻ പവലും (23) വീണതോടെ 70 റണ്ണെടുത്തപ്പോഴേയ്ക്കും കൊൽക്കത്തയുടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. 85 ൽ രമൺദീപ് സിംങ് (10) കൂടി വീണതോടെ കൊൽക്കത്ത വീണ്ടുമൊരു തോൽവി മണത്തു. എന്നാൽ, റിങ്കു സിംങും (53), അങ്കുൾ റോയിയും (29) ക്രീസിൽ ഒന്നിച്ചതോടെ അത്ഭുതകരമായ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 85 ന് ആറ് എന്ന നിലയിൽ നിന്നും രണ്ട് പന്ത് ബാക്കി നിൽക്കെ റിങ്കു കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു.

