വേനൽ ചൂട്:അങ്കണവാടികൾക്ക് അവധി നൽകണം :അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ

പാലാ: സംസ്ഥാനത്ത് അസഹ്യമായ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് അവധി നൽകണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഉയർന്ന താപനില മൂലം കുട്ടികളുടെ ശരീരമാസകലം തടിച്ചു പൊങ്ങുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കടുത്ത വരൾച്ചയുള്ള പ്രദേശങ്ങളിലെ പല അങ്കണവാടികളിലും ശുദ്ധജലക്ഷാമവും നേരിടുന്നതിനാൽ അങ്കണവാടികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, വി. ഓമന, മിനി സെബാസ്റ്റ്യൻ, പൊന്നമ്മ തങ്കച്ചൻ,ടി.പി. ബീന, എം.ലളിതാമണി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles