കൊല്ലത്ത് കാണാതായ രണ്ട് വയസുകാരനായി തിരച്ചിൽ തുടരുന്നു : ദുരൂഹ തിരോധാനത്തിൽ വിറങ്ങലിച്ച് നാട്

കൊല്ലം : കൊല്ലത്ത് കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കൊല്ലം അഞ്ചലില്‍ കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. പൊലീസും ബന്ധുക്കളും അഗ്നിശമന സേനയും നാട്ടുകാരുമൊക്കെച്ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.

Advertisements

അമ്മ വീട്ടില്‍ കുട്ടിയുണ്ടെന്ന് പിതാവിന്‍റെ മാതാപിതാക്കളും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടെന്ന് മാതാവിന്‍റെ മാതാപിതാക്കളും കരുതി. എന്നാല്‍, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. വീടിനു സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച്‌ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ ഒരു മണിയോടെ തെരച്ചില്‍ നിര്‍ത്തി. പിന്നീട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചില്‍ പുനരാരംഭിച്ചു. പ്രദേശത്തെ കിണറുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും സംശയമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ 9526610097 എന്ന നമ്പറിലോ ബന്ധപ്പെടുക.

Hot Topics

Related Articles