കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി; ഉരുള്‍ പൊട്ടലെന്ന് സംശയം; വാഹനയാത്രക്കാര്‍ ദുരിതത്തില്‍

പത്തനംതിട്ട: കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി.വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി റോഡില്‍ വെള്ളം കയറിയത്. ഉരുള്‍ പൊട്ടലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

റോഡ് പുഴയായതോടെ നിരവധി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പലരും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാന്‍ ഭയന്ന് തിരികെ പോയി. റോഡില്‍ പല ഭാഗത്തും കുഴികള്‍ ഉള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

Hot Topics

Related Articles