കൊല്ലാട് കല്ലിങ്കൽ കടവ് – പൂവൻതുരുത്ത് റോഡ് നിർമ്മാണ ഉദ്ഘാടനം 24 ന്; റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കൊല്ലാട്: കല്ലിങ്കൽകടവ് – പൂവൻതുരുത്ത് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 24 ന് രാവിലെ ഒൻപതിന് കല്ലിങ്കൽകടവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് റോയി മാത്യു എന്നിവരും പഞ്ചായത്തംഗങ്ങളും പങ്കെടുക്കും.

Advertisements

Hot Topics

Related Articles