കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ : പിടിയിലായത് കൂവപ്പള്ളി സ്വദേശികൾ 

കോട്ടയം : കാഞ്ഞിരപ്പള്ളി  കൂവപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കല്ലുകാലായിൽ വീട്ടിൽ  ജോജി കുര്യൻ മകൻ  ജോമിൻ ജോജി  (21), കൂവപ്പള്ളി തെക്കേൽ വീട്ടിൽ സോജിമോൻ മകൻ അലൻ മോൻ  (19), കൂവപ്പള്ളി കുളിരുപ്ലാക്കൽ വീട്ടിൽ ജെയിംസ് മാത്യു മകൻ  മെറിൻ ജെയിംസ് ( 23) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്ത് വച്ച്  കൂവപ്പള്ളി സ്വദേശിയായ ജോബി എന്നയാളെ ആക്രമിക്കുകയായിരുന്നു.പ്രതികൾ കൂവപ്പള്ളി ടൗണിൽ ക്രിസ്മസിന്‍റെ തലേദിവസം രാത്രി പടക്കം പൊട്ടിക്കുന്ന സമയത്ത് റോഡിൽ വച്ച് പടക്കം പൊട്ടിച്ചതിന് ആരോ ഇവരെ ചീത്ത വിളിക്കുകയും, ചീത്ത വിളിച്ചത് ജോബിയാണെന്ന് തെറ്റിദ്ധരിച്ച് ഇവർ സംഘം ചേർന്ന് അവിടെ വച്ച് ജോബിയെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് സി.പി.ഓ മാരായ ബോബി, വിമൽ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles