കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ അസന്നിഹിത വോട്ട്; 2698 പേർ വീട്ടിൽ വോട്ട് ചെയ്തു

കോട്ടയം: അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ രണ്ടുദിവസം കൊണ്ട് 2698 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 16 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 2173 പേരും ഭിന്നശേഷിക്കാരായ 525 പേരുമാണ് വോട്ട് ചെയതത്. ആദ്യദിവസം 661 പേർ വോട്ട് ചെയ്തിരുന്നു. രണ്ടാം ദിവസം 2037 പേരും. ഏപ്രിൽ 19 വരെ ആണ് അസന്നിഹിതർക്കു വീട്ടിൽ വോട്ടിനുള്ള ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവർക്ക് ഏപ്രിൽ 25ന് അവസരമുണ്ടാകും.

Hot Topics

Related Articles