കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കൂട്ടക്കല്ല്, കണ്ടത്തിൽ ജംഗ്ഷൻ, മൂന്നിലവ് ബാങ്ക്, മൂന്നിലവ്, മരുതും പാറ, കടപുഴ, നരിമറ്റം, മങ്കൊമ്പ്പള്ളി ചൊവ്വൂർ എന്നീ 

സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി , ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ടു കവല , എം ജി എം സ്കൂൾ, കണ്ണാടിപ്പാറ, കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക, ചെമ്പകപ്പടി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അസംപ്‌ഷൻ കോളേജ്, കോപ്ടാക്, കുട്ടമ്പേരൂർ, കാന്താരി, എച്ച് ടി അസംപ്‌ഷൻ, എച്ച് ടി എസ് ബി കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ, കുറ്റിക്കാട്ടുപടി,തലപ്പാടി, എസ് ഇ കവല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles