ദുരിതാശ്വാസ ക്യാമ്പിൽ , കളിക്കുന്നതിനിടയിൽ 10 വയസുകാരന് കൈയ്ക്ക് പരുക്ക് : ആശുപത്രിയിലെത്തിച്ചത് പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും 

 പനച്ചിക്കാട് :ദുരിതാശ്വാസ ക്യാമ്പിൽ ,  വീണ് കൈയ്ക്ക് ഒടിവ് പറ്റിയ 10 വയസുകാരനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി .  ജൂലൈ 8 ശനി  രാവിലെ പതിനൊന്ന് മണിയോടുകൂടി സദനം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ച് കളിക്കുന്നതിനിടയിൽ ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിലെ ഭാഗ്യരാജിന്റെ മകൻ രോഹിത് രാജിന്  ഇടത് കൈമുട്ടിന് പരുക്കേൽക്കുകയായിരുന്നു. 

Advertisements

ക്രമീകരണങ്ങൾ വിലയിരുത്തുവാൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരോടൊപ്പം ക്യാമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ കുട്ടിയെ  പഞ്ചായത്ത് പ്രസിഡന്റിന്റെയും  അസിസ്റ്റന്റ്‌ സെക്രട്ടറി വി ആർ ബിന്ദുമോന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ജീപ്പിൽ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്‌ വിദഗ്ധ ചികിത്സക്കായി കുട്ടിയെ   പഞ്ചായത്ത് ജീപ്പിൽ    മെഡിക്കൽ കോളേജിൽ എത്തിച്ചു . കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടതിനു ശേഷം ഓർത്തോ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടിയെ ഇന്ന് സീനിയർ ഡോക്ടർമാർ പരിശോധിക്കും.

Hot Topics

Related Articles