കോട്ടയം താഴത്തങ്ങാടിയിൽ യുവാവ് പാലത്തിൽ നിന്ന് വെള്ളത്തിൽ ചാടി : കരയ്ക്ക് കയറാതെ വെള്ളത്തിൽ കിടന്ന് അഭ്യാസം : യുവാവ് ആറ്റിൽ ചാടിയത് നാട്ടുകാർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച ശേഷം : നാട്ടുകാരും പൊലീസും കരയിൽ 

കോട്ടയം : താഴത്തങ്ങാടിയിൽ വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിലെ പാലത്തിൽ നിന്ന് യുവാവ് മീനച്ചിലാറ്റിൽ ചാടി. നാട്ടുകാർ നോക്കി നിൽക്കെയാണ് യുവാവ് ആറ്റിൽ ചാടിയത്. ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാർക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷമാണ് ഇയാൾ ആറ്റിൽ ചാടിയത്. സംഭവം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇയാൾ അറ്റിൽ ചാടിയ ശേഷം വെള്ളത്തിൽ നീന്തി നടക്കുകയാണ്. അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി വെള്ളത്തിൽ ഇറങ്ങാൻ തുടങ്ങുകയാണ്. 

Hot Topics

Related Articles