യു ഡി എഫ് കുറ്റവിചാരണ സദസ് ജനുവരി ഒന്നിന് കോട്ടയത്ത്

കോട്ടയം : യു ഡി എഫ് കുറ്റവിചാരണ സദസ് ജനുവരി ഒന്നിന് കോട്ടയത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്ന് തിങ്കളാഴ് ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രസംഗം നടത്തും. സംസ്ഥാന സർക്കാരിന്റെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും എതിരെയാണ് സമരമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു.

Advertisements

Hot Topics

Related Articles