ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ ; പിടിയിലായത് നിരവധി കേസിൽ പ്രതികൾ 

കോട്ടയം : ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഏറ്റുമാനൂർ ഓണം തുരുത്ത് വട്ടക്കുന്നേൽ വീട്ടിൽ അജിത് കുമാർ മകൻ അനു എ. കുമാർ  (27), ഓണം തുരുത്ത് ശ്രീ കോവിൽ വീട്ടിൽ വിജയൻ നായർ മകൻ ശ്രീജിത്ത് വി  (41), ഓണം തുരുത്ത് മറവൂർ തെക്കേതിൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ പ്രതീപ് (42), ഓണം തുരുത്ത് കരുവള്ളിയിൽ വീട്ടിൽ നീലകണ്ഠൻ മകൻ രഘു  (47) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവരുടെ അയൽവാസിയായ ജിതിൻ എന്നയാളെയാണ് ഇവർ കൊലപ്പെടുത്താൻ  ശ്രമിച്ചത്. ഇവർ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഓണംതുരുത്ത് ഭാഗത്ത് പടക്കം പൊട്ടിക്കുകയും തുടർന്ന് സ്കൂൾ ഭാഗത്തേക്ക് എടുത്ത് എറിയുകയും ചെയ്തു. ജിതിൻ ഇത് ചോദ്യം ചെയ്തതിനുള്ള വിരോധം മൂലമാണ് നാലുപേരും ചേർന്ന് ജിതിനെ ആക്രമിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ മാത്യു പി. പോൾ, സി.പി.ഓ മാരായ മനോജ് കെ.പി, ഡെന്നി, സിനോയ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles