കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിമൻ്റ് കവല,കാവനപാറ, പോളിടെക്നിക്, വിൻസർ കാസിൽ, എബിസൺ കോടിമത എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി , ചൂരക്കുറ്റി എന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പാമ്പൂരാമ്പാറ നമ്പർ 1,പാമ്പൂരാമ്പാറ നമ്പർ 2, പത്താമുട്ടം എൽ പി എസ്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ  വൈകുന്നേരം 6 മണി വരെ   വൈദ്യുതി  മുടങ്ങും. ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന ഹള്ളാപ്പാറ ദേവമാതാ, ആനന്ദാശ്രമം, ചെത്തിപ്പുഴക്കടവ്, കാനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മങ്ങട്ടയം കോളനി, സദനം, പാറപ്പുറം, പാറയിൽ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles