ശ്രദ്ധിക്കൂ…ഇവയാണ് ശരീരം മുൻകൂട്ടി കാണിക്കുന്ന, സാധാരണയായി അവഗണിക്കപ്പെടുന്ന 7 ക്യാൻസർ ലക്ഷണങ്ങൾ; അറിയാം…

കാൻസർ ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗമാണ്. അർബുദം നേരത്തെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കും. പതിവായി കാൻസർ പരിശോധനകളും സ്ക്രീനിംഗുകളും നടത്തുന്നത് ഗർഭാശയ അർബുദം, വൻകുടൽ ക്യാൻസർ തുടങ്ങിയവ നേരത്തെ തിരിച്ചറിയാൻ കണ്ടെത്താനാകും. സാധാരണയായി അവഗണിക്കപ്പെടുന്ന ചില ക്യാൻസർ ലക്ഷണങ്ങളെക്കുറിച്ചാണ് താഴേ പറയുന്നു…

Advertisements

ഒന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേഗത്തിൽ ശരീരഭാരം കുറയുകയോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കുകയോ ചെയ്യു‌ന്നുണ്ടെങ്കിൽ അത് ക്യാൻസറിൻ്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം അല്ലെങ്കിൽ അന്നനാളത്തിലെ അർബുദം എന്നിവയിൽ ഭാരം കുറയുന്നതായി കണ്ട് വരുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

രണ്ട്

ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തിട്ടും ക്ഷീണം അനുഭവപ്പെടുന്നത് ക്യാൻസറിൻ്റെ മറ്റൊരു ലക്ഷണമാകാം. വയറ്റിലെ ക്യാൻസർ, രക്താർബുദം, വൻകുടലിലെ കാൻസർ എന്നിവയ്ക്ക് ക്ഷീണം ഉണ്ടാകാറുണ്ട്.

മൂന്ന്

മുറിവ് ഉണങ്ങുന്നില്ലെങ്കിൽ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായിൽ നീണ്ടുനിൽക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമായി പഠനങ്ങൾ പറയുന്നു. 

നാല്

നിരന്തരമായ ചുമ അല്ലെങ്കിൽ പരുക്കൻ ശബ്ദമാണ് മറ്റൊരു ലക്ഷണം.  ആഴ്ചകളോ മാസങ്ങളോ തുടർച്ചയായി ചുമ നിൽക്കുകയാണെങ്കിൽ അത് അവഗണിക്കരുത്. 

അഞ്ച്

ചർമ്മത്തിലെ മാറ്റങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഒരു മറുകോ പുള്ളിയോ ഉണ്ടെങ്കിൽ നിറം മാറുകയോ വലുതാകുകയോ ആകൃതി മാറുകയോ ചെയ്താൽ അത് മെലനോമയുടെയോ മറ്റ് ചർമ്മ കാൻസറിൻ്റെയോ ലക്ഷണമാകാം. 

ആറ്

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ മൂത്രത്തിൽ രക്തം കാണുകയോ ചെയ്താൽ അത് മൂത്രാശയത്തിലോ പ്രോസ്റ്റേറ്റ് കാൻസറിൻറേയോ ലക്ഷണമായി വിദഗ്ധർ പറയുന്നു.

ഏഴ്

മുഴകൾ കാണുന്നതാണ് മറ്റൊരു ലക്ഷണം. കാൻസർ രോഗനിർണ്ണയത്തിലും ചികിത്സയിലും ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതും അപകടകാരിയായ മുഴകൾ തമ്മിലുള്ള വ്യത്യാസവുമാണ്. എല്ലാ ട്യൂമറുകളും കാൻസറാകണമെന്നില്ല. എന്നാൽ മുഴകൾ കണ്ടാൽ അതിനെ നിസാരമായി കാണുകയും ചെയ്യരുത്. 

Hot Topics

Related Articles