എം.സി റോഡിൽ കാരിത്താസിന് സമീപം കാറുകൾ കുട്ടിയിടിച്ചു : എം സി റോഡിൽ ഗതാഗതക്കുരുക്ക് ; അപകടക്കുരുക്കിനിടെ ബൈക്കിടിച്ച് യുവതിയ്ക്ക് പരിക്ക്

കോട്ടയം : എം.സി റോഡിൽ കാരിത്താസിന് സമീപം കാറുകൾ കുട്ടിയിടിച്ചു. എം സി റോഡിൽ ഗതാഗതക്കുരുക്ക്. ശനിയാഴ്ച വൈകിട്ട് മുന്നിന് എം സി റോഡിൽ കാരിത്താസ് ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബ്രീസ കാർ , സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി എത്തിയ ഇന്നോവ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളുടെയും മുൻ ഭാഗം തകർന്നു. അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ ബി. ആശാകുമാറിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് സംഘവും , ഏറ്റുമാനൂർ പൊലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന് ട്രാഫിക് കുരുക്ക് പരിഹരിച്ചു. ഇതിനിടെ ഗതാഗതക്കുരുക്കിലൂടെ കടന്ന് വന്ന ബൈക്ക് കോളജ് വിദ്യാർത്ഥിനിടെ ഇടിച്ചു. ബൈക്കിന്റെ ഹാൻഡിൽ വയറിൽ ഇടിച്ചാണ് പെൺകുട്ടിയ്ക്ക് പരിക്കേറ്റു. തുടർച്ചയായി രണ്ട് അപകടങ്ങൾ ഉണ്ടായതോടെ എംസി റോഡിൽ വീണ്ടും ഗതാഗതക്കുരുക്ക് അതി രൂക്ഷമായി.

Advertisements

Hot Topics

Related Articles