കോട്ടയം : ജീവനക്കാരെ കൊലയ്ക്ക് കൊടുക്കുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെ വിമർശിച്ച കോട്ടയം ഡിപ്പോയിലെ എ.ഐ.ടി.യു.സി നേതാവിന് സസ്പെൻഷൻ. കോട്ടയം ഡിപ്പോയിലെ ജീവനക്കാരനും എ ഐ ടി യു സി നേതാവുമായ വിജു കെ.നായരെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞദിവസം അന്തരിച്ച കെഎസ്ആർടിസി ക്ലസ്റ്റർ ഓഫീസർ ഡി ടി ഒ അജി കമ്മറുദ്ദീൻ റാവുത്തറയുടെ അനുശോചന ചടങ്ങിലാണ് വിജു കെ നായർ കെഎസ്ആർടിസി മാനേജ്മെന്റിന് അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
അനുശോചന സമ്മേളനത്തിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ അതി രൂക്ഷമായ ഭാഷയിലാണ് വിജു കെ നായർ വിമർശനങ്ങൾ ഉന്നയിച്ചത്. സിഎംഡി ബിജു പ്രഭാകർ ജീവനക്കാരെ അസഭ്യം പറയുന്നതും ജീവനക്കാരെ കൊന്നത് എടുക്കാനുള്ള അജണ്ട നടപ്പാക്കുകയാണെന്ന് വിജു ആരോപിച്ചു. 1200 ജീവനക്കാരും രണ്ട് ഉദ്യോഗസ്ഥരും ഇതിനോടകം മരിച്ചു. ബസ്സിനുള്ളിൽ ആത്മഹത്യ ചെയ്തു ഹൃദയം പൊട്ടിയും ആണ് പലരും മരിച്ചത്. കോട്ടയം ഡിപ്പോയെ സംസ്ഥാനത്തെ മികച്ച ഡിപ്പോ ആക്കിയ ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും വിജു ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിജു ഉയർത്തിയത്. ഈ പ്രസംഗം വിവാദമാകുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തുതോടെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇന്നലെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് രാവിലെ വിജുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറങ്ങി. താൻ തന്റെ അഭിപ്രായമല്ല പറഞ്ഞതെന്നും മരിച്ച അജി മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളാണ് പ്രസംഗത്തിൽ പങ്ക് വച്ചതെന്നും വിജു പറഞു. വിജുവിന്റെ സസ്പെൻഷനിൽ യൂണിയൻ വ്യത്യാസമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ കോട്ടയം യൂണിറ്റിൽ യൂണിയനുകൾ കടുത്ത സമരത്തിലേക്ക് കടക്കും എന്നാണ് സൂചന.