കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കാർ പുറത്തെടുത്തു : കാർ പുറത്തെടുക്കുന്ന വീഡിയോ കാണാം 

കോട്ടയം : പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കാർ പുറത്തെടുത്തു. പുതുപ്പള്ളി പള്ളിക്കു മുന്നിലെ റോഡിലാണ് കാർ കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ അകപ്പെട്ടത്. വെള്ളമുണ്ടെന്നറിയാതെ മുന്നോട്ടു എടുത്ത കാറാണ് കനത്ത വെള്ളത്തിൽ മുങ്ങിപ്പോയത്.  പുതുപ്പള്ളി കൊട്ടാരത്തിൽ ക്കടവിലാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ റിജു , മക്കളായ റിമൽ , ലായൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. പൂർണ്ണമായും മുങ്ങിപ്പോയ കാർ ക്രെയിൻ ഉപയോഗിച്ചാണ് വ്യാഴാഴ്ച രാവിലെ പുറത്തെടുത്തത്. ജില്ലയിൽ വ്യാഴാഴ്ചയും മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്.

Advertisements

Hot Topics

Related Articles