കടപ്ലാമറ്റത്ത് സ്വതന്ത്ര അംഗം മത്തായി മാത്യു കേരളാ കോൺഗ്രസ്- എമ്മിൽ ചേർന്നു 

കടപ്ലാമറ്റം: പഞ്ചായത്ത് അംഗം മത്തായി മാത്യു മൂന്നുതുണ്ടത്തിൽ കേരള കോൺഗ്രസ് (എം) ൽ ചേർന്നു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്രനായാണ് മത്തായി മത്സരിച്ചു വിജയിച്ചത്.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി മത്തായിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് ടി കീപ്പുറം ,ജില്ലാ പഞ്ചായത്ത് അംഗം പി. എം മാത്യു, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പയസ് കുര്യൻ ഓരത്തേൽ , ജോസഫ് സൈമൺ , തോമസ് പുളുക്കിയിൽ, കേരള കോൺഗ്രസ് (എം) ജില്ലാകമ്മിറ്റി അംഗം ജോസ് പാണ്ടംപടം, കേരള കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരുപ്പിൽ , പാർട്ടി പത്താം വാർഡ് പ്രസിഡന്റ് ബെബാസ്റ്റ്യൻ കുറുവന്താനം, ബാബു ചേലയ്ക്കാട്ടുപറമ്പിൽ , ബാബു പാറേക്കാട്ടിൽ, അപ്പച്ചൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles