എസ് എൻ പുരം :കോത്തല ജി വി എച്ച് എസ്സിൽ ഇലക്ഷൻ 2026 ന്റെ ഭാഗമായി സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) പ്രോഗ്രാം സംഘടിപ്പിച്ചു.
Advertisements
വോട്ട് അവകാശത്തെക്കുറിച്ചും, പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ചും, വോട്ട് ചെയ്യുന്നത് ഒരു പൗരന്റെ കടമയാണെന്നുള്ള ബോധ്യം കുട്ടികളിൽ ഉണ്ടാക്കുന്നതിനുമായി ക്ലാസ്സെടുക്കുകയും തുടർന്ന് കുട്ടികൾ മാതാപിതാക്കളെ വോട്ട് അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് പോസ്റ്റ് കാർഡ് നിർമ്മിക്കുകയും, മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. അതോടൊപ്പം വിദ്യാർഥികൾ ഇലക്ഷനുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥരായ കലക്ടർ പ്രിസൈഡിംഗ് ഓഫീസർ, പോളിങ് ഓഫീസർ എന്നിവരുടെ വേഷങ്ങൾ ധരിച്ചു, തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ ഉൾപ്പെടുന്ന റീലും നിർമ്മിച്ചു .



