കോട്ടയം വിൻസെൻഷ്യൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിലെ അംഗമായ റവ. ഫാ. ജേക്കബ് അത്തിക്കൽ വി.സി (88) നിര്യാതനായി. സംസ്‌കാരം നാളെ നവംബർ ആറ് വ്യാഴ്ാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ. കരിമണ്ണൂർ അത്തിക്കൽ പരേതരായ വർക്കിയുടെയും അന്നയുടെയും മകനാണ്.
തോട്ടക്കര സെന്റ് ജോർജ് പള്ളി അസിസ്റ്റന്റ് വികാരി, കറുകുറ്റി ഇൻഫന്റ് ജീസസ് പള്ളി വികാരി, പോട്ട, തൊടുപുഴ, കട്ടപ്പന, മറയൂർ വിൻസെൻഷ്യൻ ആശ്രമങ്ങളുടെ ഹൗസ് സുപ്പീരിയർ, മധ്യപ്രദേശിലുള്ള സത്ന രൂപതയുടെ വിവിധ ഇടങ്ങളിലും ആഫ്രിക്കയിലെ ടാൻസാനിയായിലുള്ള താനയിൽ മിഷനറിയായും വിൻസെൻഷ്യൻ സഭയുടെ ജനറൽ കൗൺസിലർ, റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: മറിയം കുന്നപ്പിള്ളിൽ (കരിമണ്ണൂർ), പരേതരായ ജോസഫ്, ത്രേസ്യാ പാറയാനിക്കൽ (കരിമണ്ണൂർ), അന്ന പടിഞ്ഞാറയിൽ പള്ളിക്കാമുറി (കരിമണ്ണൂർ), വർഗീസ്, ഫാ. മാത്യു അത്തിക്കൽ (മാനന്തവാടി രൂപത).
ഭൗതികശരീരം നാളെ നവംബർ ആറ് വ്യാഴാഴ്ച രാവിലെ എട്ടിന് പരിത്രാണ ധ്യാനകേന്ദ്രത്തിൽ കൊണ്ടുവരും.
വിൻസെൻഷ്യൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിലെ അംഗമായ റവ. ഫാ. ജേക്കബ് അത്തിക്കൽ വി.സി

Advertisements

