വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്കേറ്റു

പാലാ : ഇന്നലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഏലപ്പാറ മൂന്നാംമൈൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചിന്നാർ നാലാംമൈൽ സ്വദേശി ലിൻജോ ജോസഫിന് (36)പരുക്കേറ്റു.കോതനല്ലൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു കോതനല്ലൂർ സ്വദേശി സിന്ധു സുരേഷിന്( 52)പരുക്കേറ്റു. തൊടുപുഴ മുട്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടം സ്വദേശി ബിൻജിത് ബിജുവിന് (19) പരുക്കേറ്റു.

Advertisements

Hot Topics

Related Articles