കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറി : ഒരാൾക്ക് പരിക്ക്

കോട്ടയം : നഗര മധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചു കയറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ലോഗോസ് ജംഗ്ഷനിൽ നിന്നും കോട്ടയം നഗര ഭാഗത്തേക്ക് എത്തിയ കാർ നിയന്ത്രണം നഷ്ടമായി വെയിറ്റിങ്ങ് ഷെഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ പോലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വെയിറ്റിംഗ് ഷെഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വെയ്റ്റിംഗ് ഷെഡിൽ കിടന്നുറങ്ങിയ ആൾക്കാണ് പരിക്കേറ്റതെന്ന് സംശയിക്കുന്നു.

Hot Topics

Related Articles