ഡെന്റൽ മെഡിക്കൽ ക്യാമ്പും ദന്തൽ ദിനചാരണവും

കോട്ടയം : റോട്ടറി ക്ലബ്ബ്‌ തലയോലപ്പറമ്പിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നേതൃത്വത്തിൽ തലയോലപ്പറമ്പ് മാത്താനം ദേവി ക്ഷേത്രഓഡിറ്റോറിയത്തിൽമെഡിക്കൽ ഡെന്റൽ മെഗാ ക്യാമ്പും ദന്തൽദിനാചാരണ ചടങ്ങുകളും
റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉദ്ഘടനം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്. ദിൻരാജ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതംആശംസിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ്‌ ഡോക്ടർ അനൂപ് രവീന്ദ്രനാഥ്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ അനിത- സുഭാഷ്, ജോസ് വേലിക്കകം, വിജയമ്മ ബാബു, ഇന്ദുരാജ്, ദേവസ്വം പ്രസിഡന്റ്‌ കണ്ണൻ കൂരാപ്പള്ളി, വിഷ്ണു സോമൻ, ഹിമ ഗിരീഷ്, നിധി വിഷ്ണു, ഡോ. ബിന്ദു വി ഭാസ്കർ, ഡോ.പാർവതി എസ്, ഡോ. ശ്രീജിത്ത്‌ എസ്, ഡോ. ജെയ്സൺ ജെ വലിയ കുളങ്ങര, ഡോ.തേജമോൻഫ്രാൻസിസ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.

Advertisements

ഈ ചടങ്ങിൽ കാൻസർ കെയർ പ്രൊജക്റ്റ്‌ ഭാഗമായി രാഹുൽ മാർഷൽ ചികിത്സ ധനസഹായം നൽകി.

Hot Topics

Related Articles