“കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ഡെലിഗേറ്റ്‌ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഫെബ്രുവരി 13 വെള്ളിയാഴ്ച

കോട്ടയം: 20 മുതൽ 26 വരെ അനശ്വര തിയേറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലചിത്ര മേള’യുടെ ഡെലിഗേറ്റ്‌ രജിസ്‌ട്രേഷൻ ഫെബ്രുവരി 13 വെള്ളിയാഴ്ച പകൽ 12ന് അനശ്വര തീയേറ്ററിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

Advertisements

ഡെലിഗേറ്റ്‌ സെൽ പ്രവർത്തനം നഗരസഭാ ചെയർമാൻ എം പി സന്തോഷ്‌ കുമാർ ഉദ്‌ഘാടനംചെയ്യും. ഫെസ്റ്റിവൽ ഓഫീസ്(പകൽ വീട്‌) രാവിലെ 10.30ന്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐഎഫ്എഫ്കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകളടക്കം ഏഴ്‌ ദിവസത്തെ മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒപ്പം “കോട്ടയം സിനിമ പൈതൃകം’ എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ മേള. മുതിർന്നവർക്ക് 700 രൂപ, വിദ്യാർഥികൾക്ക് 300 രൂപ,
ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Hot Topics

Related Articles