ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എൽഡിഎഫിന് തിരിച്ചടിയാകും അഡ്വ.വർഗീസ് മാമ്മൻ

തിരുവല്ല : സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാകുമെന്നും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ പ്രസ്താവിച്ചു. കവിയൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. റെജി തോമസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ജി പ്രസന്നകുമാർ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, മണിരാജ് പുന്നിലം, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഡോ. ബിജു ജോർജ്, ദിനേശൻ കവിയൂർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles