കോട്ടയം : പാലാ നഗരസഭയിലെ സ്വതന്ത്ര കുട്ടായ്മ ബിജെപിയ്ക്കും കോൺഗ്രസിനും ഇടയിലെ പാലമാണെന്ന് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യക്തമായതായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷൻ സിറിയക് ചാഴികാടൻ. സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് – ബിജെപിയും തമ്മിൽ നേരത്തെ രഹസ്യ ധാരണ ഉണ്ടായിരുന്നു. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ഈ സഖ്യം രഹസ്യമായി പ്രവർത്തിച്ചിരുന്നു. പാലാ നിയോജക മണ്ഡത്തിൽ ബിജെപി വോട്ട് യു ഡി എഫിന് മറിച്ച് നൽകുകയാണ് ചെയ്തത്. ഈ രഹസ്യ ധാരണ പരസ്യമാകുന്ന കാഴ്ചയാണ് പാലായിൽ തദേശ സ്വയംഭരണ സ്ഥാപന തിരഞെടുപ്പിൽ കണ്ടത്. സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ മത്സരിച്ച വാർഡുകളിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളെ നിർത്താതെ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. സ്ഥാനാർത്ഥിയെ നിർത്തി എങ്കിലും ബിജെപി രഹസ്യമായ പിൻതുണയും നൽകി. ഇതിൻ്റെ തെളിവാണ് ഇപ്പോൾ നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ കണ്ടത്. പാലായിലെ രഹസ്യ സഖ്യത്തിലെ പാലമായി പ്രവർത്തിക്കുന്ന സ്വതന്ത്രകൂട്ടായ്മയുടെ ചെമ്പ് ഇതോടെ പുറത്ത് ചാടിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ കോൺഗ്രസിനും ബിജെപിയ്ക്കും ഇടയിലെ പാലമാണെന്ന് തെളിഞ്ഞു : സിറിയക് ചാഴികാടൻ


