കുമ്മനത്ത് നിന്നും , പരിസര പ്രദേശങ്ങളിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും പരീക്ഷാ വിജയികൾക്ക് സ്വീകരണവും നൽകി

കോട്ടയം : കുമ്മനം തബ് ലീഗുൽ ഇസ്ലാം മസ്ജിദ് & മദ് റസയുടെയും, എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തബ് ലീഗ് മസ്ജിദിൽ വെച്ച് കുമ്മനത്ത് നിന്നും , പരിസര പ്രദേശങ്ങളിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും,തബ് ലീഗുൽ ഇസ്ലാം മദ് റസയിൽ നിന്നും പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരവും നൽകി

Advertisements

എന്റെ കുമ്മനം കൂട്ടായ്മ പ്രസിഡന്റ്‌ ജാബിർ ഖാൻ വി എസ് അധ്യക്ഷത വഹിച്ച യോഗം കുമ്മനം ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി ഷാഫി നജ്മി ഉദ്ഘാടനം ചെയ്തു….അൽത്താഫ് റിയാസ് ഖിർഅത്ത് നടത്തി… തബ് ലീഗുൽ ഇസ്ലാം മസ്ജിദ് & മദ് റസ പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് കെ എ സ്വാഗത പ്രഭാഷണം നടത്തി… താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി ഷെഫീഖ് ഫാളിൽ മന്നാനി മുഖ്യപ്രഭാഷണം നടത്തി

     അയ്യൂബ് മൗലവി അൽ ഖാസിമി,ഹാഫിസ് ഹുസൈൻ മൗലവി അൽ കൗസരി, ഹാഫിസ് ഇബ്രാഹിം മൗലവി അൽ ഹസനി,സാദിഖ് മന്നാനി, നൗഫൽ മൗലവി അൽ ഖാസിമി, അബ്ദുൽ ഗഫാർ മൗലവി അൽ ഖാസിമി, താഹ മൗലവി അൽ ഹസനി, അബ്ദുൽ റഹൂഫ് മൗലവി അൽ ഖാസിമി, അസ്ഹറുദ്ദീൻ മൗലവി അൽ ഖാസിമി തുടങ്ങിയവർ സംസാരിച്ചു... എന്റെ കുമ്മനം കൂട്ടായ്മ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ ലബ്ബ കൃതജ്ഞത രേഖപ്പെടുത്തി 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടികൾക്ക് കുമ്മനം തബ് ലീഗുൽ ഇസ്ലാം മസ്ജിദ് & മദ് റസ ഭാരവാഹികളും, എന്റെ കുമ്മനം കൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകി.

Hot Topics

Related Articles