ചങ്ങനാശേരി: വാഴൂർ റോഡിൽ കണ്ണവട്ടയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചങ്ങനാശേരി – കറുകച്ചാൽ റോഡിൽ കണ്ണവട്ടയിലായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്ത് നിന്ന് ചങ്ങനാശേരിയിലേയ്ക്ക് വരികയായിരുന്ന ടോറസ് ലോറിയും എതിർ ദിശയിൽ നിന്നും എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് ചങ്ങനാശേരി വാഴൂർ റോഡിൽ ഗതാഗത തടസവും ഉണ്ടായി.
Advertisements