എം.സി റോഡിൽ കുമാരനല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; അപകടം കുമാരനല്ലൂരിൽ ഹീരാ ഫ്‌ളാറ്റിനു മുന്നിൽ

കോട്ടയം: എം.സി റോഡിൽ കുമാരനല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. കുമാരനല്ലൂർ മേൽപ്പാലത്തിനു മുൻപ് ഹീരാ ഫ്‌ളാറ്റിന്റെ മുന്നിലായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാറിൽ എതിർ ദിശയിൽ നിന്നും എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് യുവാക്കളും റോഡിൽ തെറിച്ചു വീണു. ബൈക്ക് അമിത വേഗത്തിലായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ഗാന്ധിനഗർ പൊലീസിലും, 108 ആംബുലൻസിലും വിവരം അറിയിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമാണ്.

Advertisements

Hot Topics

Related Articles