കോട്ടയം എംസി റോഡിൽ നാട്ടകം കരിമ്പിൻടേസ്റ്റ് ലാൻഡ് ഷാപ്പിനു മുന്നിൽ അപകടം : തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്ക് : ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റു

കോട്ടയം :  എം സി റോഡിൽ നാട്ടകം കരിമ്പിൻ ടേസ്റ്റ് ലാൻഡ് ഷാപ്പിനു മുന്നിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും പരിക്ക്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം എസ്എംഇ വിദ്യാർത്ഥിനിയായ തിരുവനന്തപുരം കല്ലറ കാഞ്ചിനട പാലു വാലി ഷഹാന മൻസിലിൽ ഫാത്തിമ സെൽമി (19) , ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പ്ളാവച്ചമ്പലം ഷാലിമാർ ഗാർഡൻസിൽ ഇബ്രാഹിം ബാദുഷാ (21) എന്നിവർക്കാണ് പരിക്കേറ്റത്. 

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം പള്ളം കരിമ്പിൻ ടേസ്റ്റ് ലാൻഡ് റസ്റ്റോറന്റിന് മുന്നിലായിരുന്നു അപകടം. എസ് എം ഇ വിദ്യാർത്ഥികളായ ഇരുവരും കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഇവർ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ വിദ്യാർത്ഥികളെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഫാത്തിമ സെൽമിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയശേഷം ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Hot Topics

Related Articles