ചെങ്ങറ അംബേദ്കർ സ്മാരക ഗ്രാമത്തിൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നു : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ ; നടപടി ഹിന്ദു ദിനപത്രത്തിലെ റിപ്പോർട്ടിനെ തുടർന്ന്

പത്തനംതിട്ട : കോന്നി ചെങ്ങറ അംബേദ്കർ സ്മാരക മാതൃകാഗ്രാമത്തിലെ പട്ടികവർഗ വിഭാഗക്കാർക്ക് കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങൾ, ശുചിമുറി, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെയും ചിത്രത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertisements

ഡപ്യൂട്ടി കളക്ടർ/ആർ.ഡി.ഒ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (പൊതുമരാമത്ത്), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കോന്നി ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്) എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ച് സംഭവസ്ഥലം പരിശോധിക്കണമെന്ന് കമ്മീഷൻ പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മാതൃകാ ഗ്രാമത്തിലെത്താൻ റോഡുകൾ ലഭ്യമല്ലാത്തതിന്റെ കാരണങ്ങൾ കണ്ടെത്തി മികച്ച ഗതാഗത സൗകര്യം ഉറപ്പുവരുത്താനുള്ള നിർദ്ദേശങ്ങൾ സംഘം 3 ആഴ്ചക്കകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കോന്നി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്ത് റോഡ് സൗ കര്യം ഉറപ്പു വരുത്താനുള്ള സമഗ്രമായ റിപ്പോർട്ട് 6 ആഴ്ചക്കകം കമ്മീഷന് സമർപ്പിക്കണം.ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എന്നിവർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി , പൈപ്പ് കണക്ഷൻ ലഭ്യമാകാത്തതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരമാർഗ്ഗങ്ങൾ കമ്മീഷനിൽ സമർപ്പിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ- ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തണം. സ്ഥലത്ത് വൈദ്യുതി കണക്ഷൻ ഉറപ്പു വരുത്താനുള്ള നിർദ്ദേശങ്ങൾ സഹിതം കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 6 ആഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രദേശവാസികൾക്ക് ശുചിമുറി സൗകര്യം ഉറപ്പുവരുത്താനുള്ള നടപടികൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ സ്വീകരിക്കണം. എല്ലാ കുടുംബങ്ങൾക്കും ശുചിമുറി പെട്ടെന്ന് ഉറപ്പു വരുത്താനായില്ലെങ്കിൽ പൊതുശുചിമുറികളെങ്കിലും അടിയന്തരമായി നിർമ്മിക്കണം.

ഡപ്യൂട്ടി ഡി.എം.ഒ. യിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രദേശവാസികൾക്ക് മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ഡി.എം.ഒ. നടപടിയെടുക്കണം. 6 ആഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസറും സ്ഥലപരിശോധന നടത്തി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ സൗ കര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് 6 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. സ്ഥലത്ത് സ്‌കൂൾ ലഭ്യമല്ലെങ്കിൽസമീപസ്ഥലങ്ങളിൽ അയച്ച് കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം.

ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ഡപ്യൂട്ടി കളക്ടർ/ആർ.ഡി.ഒ., പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, പൊതുമരാമത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ, ഡപ്യൂട്ടി ഡി. എം.ഒ., ജില്ലാ പഞ്ചായത്ത്, കോന്നി ബ്ലോക്ക് സെക്രട്ടറിമാർ എന്നിവർ നവംബർ 11 ന് തിരുവല്ല പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് മുമ്പാകെ നേരിൽ ഹാജരാകണം.

Hot Topics

Related Articles